കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.