എറണാംകുളത്ത് മൂന്ന് കോവിഡ് മരണം കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍, ചെല്ലാനം സ്വദേശിനി ആഗ്‌നസ് ഹെര്‍മന്‍, കോയിപ്പുറം സ്വദേശി പാത്തുമ്മ എന്നിവരാണ് മരിച്ചത്.

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷീല പീറ്റര്‍, പാത്തുമ്മ എന്നിവരുടെ മരണം. ചെല്ലാനം സ്വദേശിനി ആഗ്‌നസ് ഹെര്‍മന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Top