കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തന്‍(64)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തന്‍ മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

ബുധനാഴ്ച മലപ്പുറത്തും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജിയാണ് മരിച്ചത്.

Top