കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തളിപ്പറമ്പ് സ്വദേശി സത്യന്‍(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് കഴിഞ്ഞ 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53കാരനായ സത്യന്‍ പ്രമേഹ രോഗികൂടിയായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. പുലര്‍ച്ചെ മരണം സംഭവിച്ചു.
എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സ തേടുകയായിരുന്നു. വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ കഴിഞ്ഞ 9 നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.