കണ്ണൂർ : കണ്ണൂരിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശി സലാം ഹാജിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മൂന്ന് ദിവസത്തിലേറെയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സലാം ഹാജി. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ 17നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.