കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാല നഗറിലെ കപ്പണയില്‍ ഭരതന്‍(75) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഭരതന്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.