കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയില്‍ ജോസന്‍(13)ആണ് മരിച്ചത്. ആലക്കോട് സെന്റ്. മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.