ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ആലപ്പുഴ, എറണാകുളം സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയില്‍ അരൂര്‍ പനച്ചിക്കല്‍ തങ്കമ്മ(78) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തങ്കമ്മ മരിച്ചത്. തങ്കമ്മയ്ക്ക് പ്രമേഹവും മറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു.
എറണാംകുളത്ത് സൗത്ത് അടുവാശേരി പെരിയപറമ്പില്‍ അഹമദുണ്ണി(65) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഹമദുണ്ണി. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ, സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.