തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തളിപറമ്പ് കീഴാറ്റൂര്‍ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേപ്പ് വര്‍ഗീസ് (72) എന്നിവരാണ് മരിച്ചത്.
യശോദ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് യശോദ മരിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഈ മാസം 25ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുന്‍പഞ്ചായത്ത് അംഗമായ ഔസേപ്പ് വര്‍ഗീസ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.