കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍. ചന്ദ്രനാ(74)ണു മരിച്ചത്. വടവാതൂര്‍ എംആര്‍എഫ് ടയര്‍ കമ്പനിയിലെ ജീവനക്കാരന്റെ പിതാവാണ്.
കോവിഡ് വ്യാപനത്ത തുടര്‍ന്നു ടയര്‍ കമ്പനി അടച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ക്വാറന്റീനില്‍ ആണ്.
വടവാതൂരിലെ എംആര്‍എഫ് ടയേഴ്‌സ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.