മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top