മെക്‌സിക്കോയില്‍ കോവിഡ് മരണം 60,000 കടന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കോവിഡ് മരണസംഖ്യ 60,000 പിന്നിട്ടു. ഇതുവരെ 60,254 പേരാണ് രാജ്യത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 644 പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ.

മരണകണക്കില്‍ യുഎസ്എ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടുപിന്നിലാണ് മെക്‌സിക്കോ. 5.56 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധയുണ്ടായത്. 24 മണിക്കൂറിനിടെ 6,482 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 3.80 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി.

Top