ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

Top