ഒരു കോവിഡ് മരണം കൂടി; പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠന്‍ (72) ആണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. അതേസമയം, 218 തടവുകാര്‍ക്കാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Top