റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹന്‍(31)ആണ് മരിച്ചത്. ഇവര്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു.
നജ്‌റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു അമൃത. കിംഗ് ഖാലിദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.