തൃശൂരില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

തൃശ്ശൂര്‍: തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാരദ.

സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണങ്ങളാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍, ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍, പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷഹറുബാന്‍, തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രമാദേവി, വയനാട് വാളാട് സ്വദേശ് ആലി, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്‍ എന്നിവരാണ് മരിച്ചത്.

Top