സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആറ്റിങ്ങല്‍ ഇളമ്പ നെടുമ്പറമ്പ് സ്വദേശി വാസുദേവന്‍ (75) ആണ് മരിച്ചത്.

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചാണ് വാസുദേവന്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചത്.

Top