വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി

വയനാട് : വയനാട്ടിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അമ്പലവയൽ സ്വദേശിനിയായ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Top