സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വയനാട് സ്വദേശി മരിച്ചു

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കല്‍പ്പറ്റ സ്വദേശി സദാനന്ദന്‍(82)ആണ് മരിച്ചത്. സദാനന്ദന് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം.

സെപ്റ്റംബര്‍ 22നാണ് സദാനന്ദന് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top