കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധയാണ് മരിച്ചത്. 59 വയസായിരുന്നു. ഇന്ന് രാവിലെയാണ് യശോധ മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് യശോധയെ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.