പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം.
ആദ്യംനടത്തിയ ആന്റിജന്‍ പരിശോധനയില്‍ മരുതിയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.