അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാണിയംകുളം സ്വദേശിനി സിന്ധു(34)ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top