കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ കൊളച്ചേരി കോടിപ്പൊയില്‍ സ്വദേശി മൂസ ഹാജി (77 ) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മൂസ ഹാജി. ആന്റിജന്‍ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു.