തൃശ്ശൂര്‍: തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി തറയില്‍ ചന്ദ്രന്‍ ആണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), പാലക്കാട് വാണിയംകുളം സ്വദേശി സിന്ധു (34), മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതന്‍ (55) എന്നിവരുടെ മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.