അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ 2.25 ലക്ഷം പിന്നിട്ടു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ 2.25 ലക്ഷം പിന്നിട്ടു. 225,209 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

5,496,771 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 126,966,827 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. 2,731,846 പേരാണ് വൈറസ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.

കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്‌സി എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറെയുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള ആദ്യ 10 സംസ്ഥാനങ്ങളില്‍ രണ്ടു ലക്ഷത്തിനും മുകളിലാണ് വൈറസ് ബാധ. 17 സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണ്.

Top