അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതതും മരണ സംഖ്യയും വര്‍ധിക്കുന്നു. രാജ്യത്ത് ഇതുവരെ 6,676,601 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 198,128 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 3,950,354 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് പിടിമുറുക്കിയിട്ടുള്ളത്. കാലിഫോര്‍ണിയയില്‍ 759,184 പേര്‍ക്കും ടെക്‌സസില്‍ 689,048 പേര്‍ക്കും ഫ്‌ളോറിഡയില്‍ 661,571 പേര്‍ക്കും ന്യൂയോര്‍ക്കില്‍ 476,890 പേര്‍ക്കുമാണ് കോവിഡ് ബാധയുള്ളത്.

ജോര്‍ജി, ഇല്ലിനോയിസ്, അരിസോണ എന്നിവിടങ്ങളില്‍ രണ്ടുലക്ഷത്തിനു മുകളിലും ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ടെന്നിസി തുടങ്ങി 14 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതര്‍.

Top