ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 69 ദിവസത്തിന് ശേഷമാണ് കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്.
ബീഹാറില്‍ സര്‍ക്കാര്‍ ഇതര ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ ജൂലൈ 13 വരെ നിയന്ത്രണങ്ങള്‍ തുടരും.അതേസമയം 50 ശതമാനം പ്രവേശനത്തോടെ മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി.
മഹാരാഷ്ട്രയില്‍ 6740 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു, 51 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 3715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.