കൊല്ലം: കൊല്ലം ശക്തികുളങ്ങര മല്‍സ്യബന്ധന തുറമുഖത്ത് തൊഴിലാളികളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ നീണ്ടകര അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് ഹാര്‍ബറുകള്‍ അടച്ചത്.
രണ്ട് ദിവസം മുന്‍പ് ശക്തികുളങ്ങര മല്‍സ്യബന്ധന തുറമുഖത്ത് 14 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തിയത് ശേഷമേ ഇനി ഹാര്‍ബറുകള്‍ തുറക്കൂ.