കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിജില്ലാ ഭരണകൂടം. ജില്ലയിലെമ്പാടും കൂടിച്ചേരലുകളും യോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ നല്‍കൂ.
ഷോപ്പിങ് മാളുകളും നിയന്ത്രണ മേഖലയായിരിക്കും. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും 20 പേരില്‍ കൂടുതല്‍ പാടില്ലെന്നാണ് ചട്ടം.
ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടരും. നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നാല് പ്രദേശങ്ങളെ കൂടി ഇന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പിള്ളി, പെരുമണ്ണ നഗരസഭകള്‍, പെരുവയല്‍ പഞ്ചായത്ത് കൊയിലാണ്ടി മുന്‍സിപാലിറ്റി എന്നിവയാണ് പുതിയ സോണുകള്‍