ന്യൂഡല്‍ഹി:രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ ഇളവുകളും പദ്ധതികളും വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചു.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
1) 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 നിന്ന് 9 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
2) അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം.അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
3) ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി.
4) കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
5)കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.