കൊവിഡ് ; ഇഹ്തിറാസ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകളുമായി ഖത്തര്‍

ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തര്‍ വികസിപ്പിച്ച ഇഹ്തിറാസ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അധികൃതര്‍. പുതുതായി വ്യക്തികളുടെ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, അവസാനം കൊവിഡ് പരിശോധന നടത്തിയ തിയ്യതി, പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് രോഗം ഭേദമായവരാണെങ്കില്‍ രോഗ മുക്തി നേടിയ തിയ്യതി, രോഗം ബാധിച്ച തിയ്യതി, രോഗം വന്ന് എത്ര ദിവസമായി തുടങ്ങിയ വിവരങ്ങളും ആപ്പില്‍ ലഭ്യമാവും. ഹെല്‍ത്ത് സ്റ്റാറ്റസ് പഴയതു പോല തന്നെ ആപ്പിന്റെ ഹെല്‍ത്ത് സ്റ്റാറ്റസ് പേജില്‍ ക്യൂആര്‍ കോഡ് വഴി മനസ്സിലാക്കാനാവും. രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവരുടെ ആപ്പില്‍ ക്യൂആര്‍ കോഡിന് ചുറ്റും സ്വര്‍ണ നിറത്തിലുള്ള ഫ്രെയിം ഉണ്ടാവും. കൊവിഡ് പോസിറ്റീവ് ആയിട്ടില്ലാത്തവരുടെ ഹെല്‍ത്ത് കാര്‍ഡ് വിവരങ്ങള്‍ ഹെല്‍ത്ത് സ്റ്റാറ്റസ് പേജില്‍ ലഭ്യമാവില്ല.

Top