കോവിഡ് വ്യാപനം: ഇന്ത്യക്ക് സഹായഹസ്തം നീട്ടിയത് 14 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങള്‍. ഏപ്രില്‍ 24 മുതല്‍ മെയ് രണ്ടുവരെ ലഭിച്ച സഹായമാണ് ഇത്. ഏപ്രില്‍ 24നാണ് ഇന്ത്യക്ക് ആദ്യമായി സഹായമെത്തിച്ചത് യുകെയാണ്. 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 20 ബൈപാപ് മെഷീനുകള്‍, 20 വെന്റിലേറ്ററുകള്‍ തുടങ്ങിയവയായിരുന്നു യുകെ ഇന്ത്യക്ക് എത്തിച്ചുനല്‍കിയത്. അതിനുശേഷം ഏപ്രില്‍ 28ന് 256 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് സിങ്കപ്പൂര്‍ എത്തിച്ചു. ഇതുസംബന്ധിച്ച പട്ടിക ചൊവ്വാഴ്ചയാണ് കേന്ദ്രം തയ്യാറാക്കിയത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്, മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ് മെഷീനുകള്‍,ബെഡ്‌സൈഡ് മോണിറ്ററുകള്‍, ആന്റ് വൈറല്‍ മരുന്നുകള്‍, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍, എന്‍95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളാണ് വിവിധ രാജ്യങ്ങളില്‍ സഹായഹസ്തമായി നീട്ടിയത്.

Top