കോവിഡ് വ്യാപനം: മലപ്പുറത്ത് 2 സ്കൂളുകൾ അടച്ചു

ലപ്പുറം: മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രണ്ടു സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.

മാറഞ്ചേരി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കി.ഫലം വന്നപ്പോൾ ആകെ പരിശോധിച്ച 632 പേരിൽ 187 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നിലവിൽ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പർക്കമുള്ളവരോടും ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Top