കോവിഡ് വ്യാപനം; ആദായ നികുതി വരുമാനത്തില്‍ 22.5 ശതമാനം ഇടിവ്

MONEY

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ നികുതി വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 15 വരെയുള്ള കണക്കു പ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ മുന്‍കൂര്‍ നികുതിയിനത്തിലുള്ള വരവുള്‍പ്പടെയാണിത്. 2019 സെപ്റ്റംബര്‍ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്.

അതേസമയം, മുന്‍കൂര്‍ നികുതിയിനത്തില്‍ ലഭിച്ച തുക സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. താല്‍ക്കാലിക കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകള്‍ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണില്‍ അവസാനിച്ച പാദത്തില്‍ നികുതിയിനത്തില്‍ 36ശതമാനമാണ് കുറവുണ്ടായത്. മുന്‍കൂര്‍ നികുതിയിനത്തില്‍ 76ശതമാനവും.

Top