ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുതുവര്‍ഷാഘോഷങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് രാത്രി ഡല്‍ഹിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് പുതുവര്‍ഷാഘോഷം ഉണ്ടാകില്ല.
ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്തും സ്ഥിരീകരിച്ചതിന് പിന്നാലെ പുതുവര്‍ഷാഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക സംസ്ഥാനങ്ങളും ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.