തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നു. 35.27 ആണ് ചൊവ്വാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്.

തിരുവനന്തപുരം ജില്ലയില്‍ രണ്ടില്‍ ഒരാള്‍ക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്. ഇവിടെ വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

സെക്രട്ടറിയേറ്റിലും തിരുവനന്തപുരം മെഡിക്കല്‍കോളജിലും ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കോളേജ് അടക്കുന്നത് നാളത്തെ കോവിഡ് അവലോകന യോഗം ചര്‍ച്ചചെയ്യും.

Top