കോവിഡ് വ്യാപനം ; ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ താത്കാലിക പ്രവേശന വിലക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് മന്ത്രിസഭയുടേതാണ് തീരുമാനം. നടപടി ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യ, ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടി നല്‍കും.

Top