ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കല്‍ തെരുവും പൂട്ടി. എവിജെ ജംഗ്ഷന്‍ മുതല്‍ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങള്‍, പ്രീമിയര്‍ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതല്‍ പേച്ചിഅമ്മന്‍ കോവില്‍ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതല്‍ ഫെഡറല്‍ ബാങ്ക് റോഡ് വരെയുമാണ് ബുധനാഴ്ച്ച കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ ചില തുണി കടകളിലെയും സ്വര്‍ണ്ണക്കടകളിലെയും ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ബുധനാഴ്ച്ച കൂടുതല്‍ കടകളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് മുല്ലയ്ക്കല്‍ തെരുവ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.