ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഓക്‌സിജന്‍ പാര്‍ലറും ഐസിയുവും ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടല്‍. മൂന്നാര്‍ പഞ്ചായത്തും ടാറ്റ ജനറല്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്രമീകരണം ഒരുക്കുക.
കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നാര്‍ ശിക്ഷക് സദനിലും കെഡിഎച്ച്പി സ്‌കൗട്ട് സെന്ററിലും ഇതിനായി ക്രമീകരണമൊരുക്കാനാണ് തീരുമാനം. 45ബെഡുകള്‍ ഇവിടങ്ങളില്‍ ക്രമീകരിക്കും.