കോവിഡ് നേരിടുന്നതില്‍ കേന്ദ്രത്തിന് കുറ്റകരമായ വീഴ്ച പറ്റി; സോണിയ ഗാന്ധി

sonia

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനങ്ങളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു. രാഷ്ട്രീയ സമവായം അനിവാര്യമെന്നും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. 3,23,144 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

Top