തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് ഉത്തരവ്. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്. മറ്റുള്ളവര്‍ക്ക് വർക്ക് ഫ്രം ഹോം നൽകി.
സെക്രട്ടേറിയറ്റിൽ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ നിയന്ത്രണം കോവിഡ് പടരാതിരിക്കാൻ എന്നായിരുന്നു വിശദീകരണം.സെക്രട്ടേറിയറ്റ് കന്റീൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദിവസങ്ങൾക്കു മുൻപായിരുന്നു ധനവകുപ്പിലെ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി വ്യാപക വോട്ടു പിടിത്തവും നടന്നു.
ഒരുമിച്ചു കൂടിയുള്ള യോഗങ്ങളും പലവട്ടം നടന്നു. വിജയാഹ്ലാദ പ്രകടനത്തിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല. ഇതോടെ കോവിഡ് വ്യാപകമായി സെക്രട്ടേറിയറ്റിൽ പടരുകയായിരുന്നു.