കോവിഡ് വ്യാപനം ; ഇന്ന് അവലോകനയോഗം ചേരും

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങൾ. ഞായറാഴ്ച നിയന്ത്രണം തുടരണോ എന്നതും, സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. ആശുപത്രികൾ ആശങ്കപ്പെട്ടത് പോലെ നിറയാത്ത സഹചര്യവും കണക്കിലെടുക്കും. കൂടുതൽ ജില്ലകൾ പീക്ക് ഘട്ടത്തിൽ എത്താൻ നിൽക്കുന്നതിനാൽ വലിയ ഇളവുകളോ അതേസമയം കൂടുതൽ കടുപ്പിക്കുന്ന രീതിയോ ഉണ്ടവൻ സാധ്യതയില്ല

രോ​ഗ വ്യാപനത്തോത്, രോ​ഗികളുടെ എണ്ണം എന്നിവ അനുസരിച്ച് ജില്ലകളെ എ ബി സി എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ സി കാറ്റ​ഗറിയിൽ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി എന്നീ ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്.ഇവിടങ്ങളിൽ പൊതുയോ​ഗങ്ങളടക്കം നിരോധിച്ചിരുന്നു

കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്ന ​ഗുരുതരവസ്ഥയിൽ അല്ലെങ്കിൽ കിടത്തി ചികിൽസ ആവശ്യമായി വരുന്നവർക്ക് മത്രമാണ് നിലവിൽ സർക്കാർ മേഖലയിൽ പരിശോധന നടത്തുക. ആശുപത്രികളിൽ ചികിൽസക്ക് മുമ്പ് രോ​ഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് കൊവിഡ പരിശോധന നടത്തുന്നത്. ഈ സംവിധആനം ഫലപ്രദമായോ എന്നതും യോ​ഗം ചർച്ച ചെയ്യും.

Top