തിരുവനന്തപുരം: വനിതാ ഉദ്യോഗസ്ഥക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താല്‍കാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആസ്ഥാനം പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ 14 ന് കോവിഡ് ടെസ്റ്റ് നടത്തിയ വനിതാ ഉദ്യോസ്ഥക്കാണ് കോവിഡ് പോസിറ്റീവ് ആയത്.
ഇവര്‍ 15 മുതല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ആസ്ഥാനം അടക്കാനാണ് ഇപ്പോള്‍ തീരുമാനം. ആസ്ഥാനം അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥയുമായി സമ്പര്‍ക്കമുണ്ടായവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കും