സൗദി അറേബ്യയിൽ ഇന്ന് 140 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായ 159 പേർ സുഖം പ്രാപിച്ചു. 140 പേർക്ക് കൂടി പുതുതരായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി  അഞ്ചുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,64,753 ഉം രോഗമുക്തരുടെ എണ്ണം 3,56,541 ഉം ആയി. ആകെ മരണസംഖ്യ  6318 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1894 പേരിൽ 321 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമായി തുടരുന്നു.

Top