യുകെയില്‍ നിന്ന് കര്‍ണാടകത്തിലെത്തിയ 15 പേര്‍ക്ക് കോവിഡ്

ബംഗളുരു: യുകെയില്‍ നിന്നും കര്‍ണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ 2046 പേരില്‍ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്. കൊവിഡ് കണ്ടെത്തിയ 15 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാന്‍സിലാണ് എല്ലാവരുടെയും സാമ്പിള്‍ ജീനോം പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതേസമയം ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരില്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

Top