സൗദി അറേബ്യയിൽ ഇന്ന് 267 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 267 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ രണ്ടു പേർ മരിച്ചു. രോഗികളിൽ 258 പേർ സുഖം പ്രാപിച്ചു. ഇതോടെ  രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,67,543 ഉം രോഗമുക്തരുടെ എണ്ണം 3,59,006 ഉം ആയി. ആകെ മരണസംഖ്യ 6368 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2169 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 355 ആയി. ഇവർ രാജ്യത്തെ  വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Top