തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന 9 പേര്‍ക്ക് കോവിഡ്

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നൂറ്റി അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Top