തിരുവള്ളൂര്‍: കോഴിക്കോട് തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചു.
നഴ്‌സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. ആശുപത്രി അണുവിമുക്തമാക്കിയതിനു ശേഷമേ ഇനി തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.