മുംബൈ: കോവിഡ് പടര്‍ന്ന് പിടിക്കുന്ന മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 34 സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08,828 ആയി ഉയരുകയും ചെയ്തു.