കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യു. ആലുവയിലും നിയന്ത്രണങ്ങളില്‍ അയവില്ല. ബലിപെരുന്നാള്‍ ആഘോഷങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമായി പാലിക്കുമെന്നും കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

ബലിപെരുന്നാളിനോടനുബന്ധിച്ച് പള്ളികളില്‍ കൂട്ടപ്രാര്‍ഥനകള്‍ നടത്താന്‍ അനുവദിക്കില്ല. ജില്ലയില്‍ കൊവിഡ് പരിശോധന വ്യാപകമാക്കും. കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് ഫോണ്‍ നമ്പറുകള്‍ കൂടി ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top